Sunday, 28 May 2017

പടിയിറക്കം

പടിയിറക്കം

വിധിമൂലം പടിയിറങ്ങി പോയവരുണ്ട് ...  വളരേ വിരളമാണെന്ന്  മാത്രം...
കാരണം തിരഞ്ഞു - പടിയിറങ്ങിപോയവരുണ്ട്...
കാരണങ്ങൾക്കായ് - കാത്തുനിന്നവരുമുണ്ട്...
എണ്ണപ്പെടാൻ പോലും കാത്തു - നിൽക്കാത്തവർ....
അനുവാദം വാങ്ങി പടിയിറങ്ങി - പോയവരുണ്ട്
കാലാവധി കഴിഞ്ഞപ്പോൾ - പടിയിറങ്ങിപോയവരുണ്ട്...
ഒന്നുമുരിയാടാതെ...അനുവാദത്തിന്  കാത്തുനില്ക്കാതെ കാരണം തിരക്കാതെ പടിയിറങ്ങിപോയവരാണ് കൂടുതലും....
എന്തോ....
മറ്റു പടിയിറക്കത്തേക്കാൾ വേദന തന്നതും ഇവയാണ്......
അതായിരിക്കാം ആ മുഖങ്ങൾ ഒക്കെയും ഉള്ളിലിരുന്നിങ്ങനെ വിങ്ങുന്നതും നീറുന്നതുമല്ലേ.....
ഇനിയുമെത്ര പടിയിറക്കങ്ങൾക്ക്  ഈ ശിശിഷ്ട ജീവിതം സാക്ഷി യാവേണ്ടിവരുമോ....
അതും അറിയില്ല....