Monday, 26 September 2016

പടർപ്പ്

സാം മാത്യുവിന്റെ പടർപ്പ് എന്ന കവിത വായിച്ചു ...അല്ല ആസ്വദിച്ചു…

അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും
ധാരാളം കേട്ടു…

                  എഴുത്ത്‌ എന്നും കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആണ്…
വിമർശനം ആസ്വാദകന്റേയും…

വിമർശനങ്ങളാണ ഒരു നല്ല   എഴുത്തുകാരനെ വളർത്തുന്നതും..

                   സാം മാത്യുവിനെതിരെ തിരിയുന്നവർ ഒന്നോർക്കുക ഇതൊരു  കവിത  മാത്രമാണ് ...  

കവിതയിൽ  ഒരുവരിയിൽപോലും സാം ബലാൽസംഗത്തെ പ്രോത്സാഹിപ്പിക്കുന്നുമില്ല.

            പിന്നെ കവിത മുന്നോട്ടുവയ്ക്കുന്ന ആശയം...അതിനെതിരെ  പ്രതികരണം ആവാം… പക്ഷെ,   അങ്ങനെ സംഭവിച്ചുകൂടാ എന്നുണ്ടോ?

തന്നെ പീഡിപ്പിച്ച പുരുഷനെ ഒരു സ്ത്രീയ്ക്ക് സ്നേഹിക്കാനാവില്ല എന്ന് എന്താണുറപ്പ്…

സ്ത്രീയുടെ സ്നേഹത്തിന്  പരിധി നിശ്ചയിക്കാനാവില്ല എന്ന്    സാം പറയുകയുണ്ടായി..

“സ്ത്രീയ്ക്ക് അവളെ വേദനിപ്പിയ്ക്കുന്നവനേയും സ്നേഹിയ്ക്കാൻ സാധിയ്ക്കും…” കെ ആർ മീരയുടെ ‘ആരാച്ചാർ’ എന്ന കൃതിയിൽ പറയപ്പെടുന്നതും സാമിന്റെ വാക്കുകളോട് കൂട്ടി വായിക്കുക…

താൻ ഉള്ളിൽ പേറുന്ന കുരുന്നിന്റെ മുഖമോർക്കുമ്പോൾ ഒരുപക്ഷേ അവൾക്കവനെ സ്നേഹിയ്ക്കുക സാധ്യമല്ലേ?

                                   ടി പത്മനാഭന്റെ  
‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന കഥയിൽ അവതരിപ്പിയ്ക്കുന്ന ആ നിഷ്കളങ്ക ബാലികയുടെ ചിരിയും സാമീപ്യവും ആത്മഹത്യ ചെയ്യാനുറച്ച ഒരുവനെ ജീവിയ്ക്കാൻ പ്രേരിപ്പിച്ചുവെങ്കിൽ

തന്റെ കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖവും, ചിരിയും,ചലനവും അവളിൽ ആ മനുഷ്യനോട് സ്നേഹം ജനിപ്പിയ്ക്കയില്ലേ…

സാം പറഞ്ഞതുപോലെ അവളെ ഒരു ഇരയായി,ദുഃഖപുത്രിയായി കാണാതെ ജീവിയ്ക്കാൻ പ്രേരിപ്പിച്ചുകൂടെ...അവളിൽ പ്രതീക്ഷകൾ വേരുപാകിക്കൊള്ളട്ടെ…

     എല്ലാവരും ഒന്നടങ്കം ചോദിച്ച മറ്റൊരു ചോദ്യമുണ്ട്, ഇത് സ്വന്തം കുടുംബത്തിൽ ഒരാൾക്കാണ് സംഭവിച്ചിരുന്നതെങ്കിൽ സാം ഇങ്ങനെ എഴുത്തുമായിരുന്നോ എന്ന് …

ഒരു മറുചോദ്യം ചോദിച്ചുകൊള്ളട്ടെ,

ഇത് നിങ്ങളുടെ കുടുംബത്തിലായിരുന്നു സംഭവിച്ചിരുന്നതെങ്കിൽ നിങ്ങളിത് സമൂഹമാധ്യമങ്ങളിൽ കൊട്ടിഘോഷിയ്ക്കുവാൻ വെമ്പൽ കൊള്ളുമായിരുന്നോ?

ആരെയും വിമർശിയ്ക്കുന്നില്ല,ഒരു അനുവാചക സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി എന്നുമാത്രം കരുതുക ഇത് വായിക്കുന്നവർ…

വ്യത്യസ്തമായ കാഴ്ചപ്പാട് പങ്കുവെച്ചു  ‘പടർപ്പ് ‘ ഹൃദയസ്പർശിയാക്കിയ സാമിന്‌ അഭിനന്ദനങ്ങൾ….

No comments:

Post a Comment