Sunday, 23 April 2017

ജന്മദിനം

ഓരോ ജന്മദിനവും ഓർമപ്പെടുത്തലുകളാണ്...
കടന്നുപോകുന്ന കാലത്തിന്റെ ...
പിന്നിൽ നഷ്‌ടമായ സമയത്തിന്റെ ...
മരണത്തിലേക്ക് അടുക്കുന്ന ചുവടുവയ്‌പ്പിന്റെ...
      ഒരു ജന്മദിനത്തിൽനിന്നും                  മറ്റൊന്നിലേക്കുള്ള ദൂരത്തിന്റെ ....
   കൊഴിഞ്ഞുപോകലുകളുടെ...
   കൂടിച്ചേരലുകളുടെ.....
ഓരോ ജന്മദിനാശംസകളും അടയാളപ്പെടുത്തലുകളാണ്....
ഞാൻ നിന്നെ ഇന്നും ഓർക്കുന്നു എന്നോ ,
അതോ,
മറവിയുടെ ചാരം നിന്നെ മൂടിയിട്ടില്ല എന്നോ...
  ഓരോ ജന്മദിനവും പുതുമനിറഞ്ഞതാണ്,
  ഇതവണത്തേതെന്ന പോലെ...
കഴിഞ്ഞവർഷങ്ങളിൽ കൂടെ ആഘോഷിച്ച- ചിലരുടെ ഓർമകളിൽ ഞാൻ മരിച്ചുകഴിഞ്ഞിരിക്കുന്നു...
മറ്റ് പലരുടെയും ഓർമകളിൽ ഞാൻ പിറവിയെടുത്തിരിക്കുന്നു...
  വരും ജന്മദിനങ്ങൾ പ്രതീക്ഷകളുടേതാണ്...☺

ഈ ജന്മദിനം പ്രാർത്ഥനകളാലും,അനുഗ്രഹങ്ങളാലും,ആശംസകളാലും ധന്യമാക്കിയ എല്ലാവർക്കും ഒരായിരം നന്ദി 😍😘