ഓരോ ജന്മദിനവും ഓർമപ്പെടുത്തലുകളാണ്...
കടന്നുപോകുന്ന കാലത്തിന്റെ ...
പിന്നിൽ നഷ്‌ടമായ സമയത്തിന്റെ ...
മരണത്തിലേക്ക് അടുക്കുന്ന ചുവടുവയ്‌പ്പിന്റെ...
ഒരു ജന്മദിനത്തിൽനിന്നും മറ്റൊന്നിലേക്കുള്ള ദൂരത്തിന്റെ ....
കൊഴിഞ്ഞുപോകലുകളുടെ...
കൂടിച്ചേരലുകളുടെ.....
ഓരോ ജന്മദിനാശംസകളും അടയാളപ്പെടുത്തലുകളാണ്....
ഞാൻ നിന്നെ ഇന്നും ഓർക്കുന്നു എന്നോ ,
അതോ,
മറവിയുടെ ചാരം നിന്നെ മൂടിയിട്ടില്ല എന്നോ...
ഓരോ ജന്മദിനവും പുതുമനിറഞ്ഞതാണ്,
ഇതവണത്തേതെന്ന പോലെ...
കഴിഞ്ഞവർഷങ്ങളിൽ കൂടെ ആഘോഷിച്ച- ചിലരുടെ ഓർമകളിൽ ഞാൻ മരിച്ചുകഴിഞ്ഞിരിക്കുന്നു...
മറ്റ് പലരുടെയും ഓർമകളിൽ ഞാൻ പിറവിയെടുത്തിരിക്കുന്നു...
വരും ജന്മദിനങ്ങൾ പ്രതീക്ഷകളുടേതാണ്...☺
ഈ ജന്മദിനം പ്രാർത്ഥനകളാലും,അനുഗ്രഹങ്ങളാലും,ആശംസകളാലും ധന്യമാക്കിയ എല്ലാവർക്കും ഒരായിരം നന്ദി 😍😘
No comments:
Post a Comment