എനിക്കുമുണ്ട് പുറം ലോകത്തെ ഭയന്ന് കൂട്ടിലടച്ച എന്റേതു മാത്രമായ ഒരുപിടി ഭ്രാന്തുകൾ.....
Thursday, 12 July 2018
പറയാൻ ബാക്കിവെച്ചത്
അതെ, പ്രണയമായിരുന്നു.....
എനിക്ക് നിന്നോടും... നിനക്ക് എന്നോടും...
നീ പറയുമെന്നോർത്തു ഞാനും,
ഞാൻ അറിയുമെന്ന് കരുതി നീയും പറഞ്ഞില്ല...
ഒടുവിൽ, വിധിയുടെ വിളയാട്ടത്തെ,
കാലത്തെ പഴിച്ചും... ജീവിതത്തിന്റെ ഇരുകോണിൽ നാം..
ഗുൽമോഹർ
പൂത്തുനിൽക്കുന്ന ഗുൽമോഹർ എന്നും ഒരു പ്രതീക്ഷയാണ്.. മോഹിപ്പിക്കുന്ന പ്രതീക്ഷ....
പ്രണയം
പരസ്പരം പറയാത്തിടത്തോളം കാലം
നമ്മുടെ പ്രണയത്തിൽ വിരഹമില്ലല്ലോ. . /
നമ്മുടെ പ്രണയത്തിന് മരണമില്ലല്ലോ....
എന്നിലേക്ക് എന്നിലേക്ക് ചുരുങ്ങി
ഒടുവിൽ ഇല്ലാതവണമെനിക്ക്.
ആ നിമിഷം ആരുടെയും ഓർമകളിൽ പോലും ഞാൻ ജീവിക്കരുത്....
ഉത്തരം
ഏറെയൊന്നും നീയെന്നോട് ചോദിക്കരുത്
മറ്റെല്ലാവരോടുമെന്നപോലെ നിന്നോടെനിക്ക് കളവുപറയ വയ്യ....
അതുകൊണ്ട് തന്നെ, നിനക്ക്തരാൻ എന്റെ കയ്യിൽ ഉത്തരങ്ങളില്ല....
ഞാനും നീയും
നിന്റെ ഉള്ളിൽ ഒരുപക്ഷേ ഞാനില്ലായിരിക്കാം.. പക്ഷേ, എന്റെയുള്ളിലെ നിന്നെ എടു
ത്തുമാറ്റാൻ നിനക്കുപോലും കഴിയില്ലല്ലോ.. ..
നീ
നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നതാവണം
എന്റെ ഓരോ വരിയും....
എത്ര എഴുതിയാലും തീരാത്തൊരു
കവിതയാകണം നീ....
വരികളിൽ നിറയുന്നത് നീയാണ്....
നീ മാത്രം. .