അന്ന്, ഞാൻ യാത്ര ഇഷ്ടപ്പെട്ടിരുന്നില്ല...
യാത്ര പകരുന്ന ക്ഷീണമാണോ?...
അതോ, ഒരു പറിച്ചു നടൽ ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണോ? എനിക്കറിയില്ല..
എന്നാലിന്ന്, ഞാൻ യാത്രയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു...
എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല...
ഒരുപക്ഷേ,ഒരു പറിച്ചുനടൽ ഞാൻ ആഗ്രഹിക്കുന്നുണ്ടാകുമോ?
യാത്ര എന്നിൽ പുതിയ മാനങ്ങൾ പകർന്നു
പ്രകൃതി ഭംഗിയുടെ വശ്യത തുറന്നു...
ഏത് തിരക്കിനിടയിലും സ്വന്തമായൊരു-
ലോകം സൃഷ്ടിക്കുവാൻ പഠിപ്പിച്ചു....
ജീതിതങ്ങൾ കാണിച്ചുതന്നു....
ജീവിതം പഠിപ്പിച്ചു...
ഒരുപക്ഷേ, ഈ യാത്രകളാവാം
പുഴയുടെ കരച്ചിൽ കേൾക്കുവാൻ
എന്റെ കാതുകളെ പഠിപ്പിച്ചത്...
പ്രകൃതിയുടെ നിലവിളി എൻ
ഹൃദയത്തിൽ നിറച്ചത്...
യാത്ര എന്നെ പഠിപ്പിച്ച മറ്റൊരു പാഠമുണ്ട്
എവിടെ ആയിരുന്നാലും മനസ്സിനെ
യാത്ര ചെയ്യിക്കുവാൻ...
മനസ്സുകൊണ്ടെല്ലാം തൊട്ടറിയുവാൻ...
പുതിയ പാഠങ്ങൾ പഠിക്കുവാൻ...
പലതിനും എതിരെ പ്രതികരിക്കുവാൻ...
ഇന്നുവരെ കണ്ടിട്ടും കാണാതെ പോയ
പലതിനും നേരെ കണ്ണുതുറക്കുവാൻ...
എന്തിനേറെ....
ജീവിതവും ഒരു യാത്രയാണെന്ന്...
മരണത്തിലേക്കുള്ള...നിത്യതയിലേക്കുള്ള യാത്ര...ഭൂമിയിലേക്ക് ഒരു ഇടവേള ചിലവഴിക്കുവാൻ എത്തപ്പെട്ടതാണീ മർത്യജന്മമെന്ന്...
അതുകൊണ്ടാവാം, മരണത്തേയും ഞാൻ
സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു...
No comments:
Post a Comment