ക്ലാസ്സ്മുറി,ജീവിതത്തിൽ പലമാനങ്ങൾ
പകർന്നു കിട്ടിയത് അവിടുന്നായിരുന്നു
പാഠങ്ങൾ മാത്രമല്ല ജീവിതവും പഠിപ്പിക്കുവാൻ ക്ലാസ്സ്മുറികൾക്ക് ആകുമായിരുന്നു...
ഓരോ സുഹൃത്തും ഓരോ പാഠമായിരുന്നു..
കരയുന്ന ഹൃദയത്തെ പുഞ്ചിരിയുടെ മുഖപടത്താൽ മറച്ചിരുന്ന സുഹൃത്തുക്കളെ എനിക്ക് സമ്മാനിച്ചതും ക്ലാസ്സ്മുറികളായിരുന്നില്ലേ...
മിതഭാഷണങ്ങളാലും അനുഭവസമ്പത്തിലൂടെയും മനസ്സിന്റെ ആഴങ്ങളിൽ ഇടംപിടിച്ച അധ്യാപകരെയും ഞാൻ കണ്ടറിഞ്ഞത് ക്ലാസ്സ്മുറികളിലായിരുന്നു...
ചുരുങ്ങിയ ഇടവേളകളെ ശബ്ദകോലാഹലങ്ങളാൽ മുഖരിതമാക്കുവാൻ ക്ലാസ്സ്മുറികൾക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ...
കാത്തിരിപ്പിന്റെ സുഖം എന്നെ പഠിപ്പിച്ചതും
വിദ്യാലയത്തിലെ മണിനാദങ്ങളായിരുന്നില്ലേ
ചിരിച്ചും.കളിച്ചും...ഇണങ്ങിയും,പിണങ്ങിയും..ഉറങ്ങിയും,പഠിച്ചും...
ജീവിതത്തിലെ മനോഹര അധ്യായങ്ങൾ
ചിലവഴിച്ചിരുന്നതും ക്ലാസ്സ്മുറികളിലായിരുന്നു...
ഒരുപാട് ജീവിതങ്ങൾ കണ്ടറിയുവാനും,അവരോടൊപ്പം യാത്രചെയ്യുവാനും എന്നെ പഠിപ്പിച്ചത് ക്ലാസ്സ്മുറികൾതന്നെയായിരുന്നു...
ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമാണിവിടം...
ജീവിതത്തിൽ മറക്കാനാവാത്തതും അടർത്തി മാറ്റാനാവാത്തതുമായ അധ്യായമാണിവിടം...
എന്നെ ഞാനാക്കിയതും....
ഇവയൊക്കെയാൽ ഈ പുസ്തകത്താളിൽ
അക്ഷരക്കൂട്ടുകൾ തീർക്കുവാൻ എന്നെ പ്രാപ്തയാക്കിയതും ഈ
ക്ലാസ്സ്മുറികൾ തന്നെയല്ലേ?....
Saturday, 23 July 2016
ക്ലാസ്സ്മുറി
Labels:
7/10/2016
Subscribe to:
Post Comments (Atom)
No comments:
Post a Comment