തുറന്നിട്ട ഓരോ ജാലകത്തിനും പറയാനുണ്ടാകും ഒരു കാത്തിരുപ്പിന്റെ കഥ....
Wednesday, 30 November 2016
Saturday, 29 October 2016
Monday, 26 September 2016
പടർപ്പ്
സാം മാത്യുവിന്റെ പടർപ്പ് എന്ന കവിത വായിച്ചു ...അല്ല ആസ്വദിച്ചു…
അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും
ധാരാളം കേട്ടു…
എഴുത്ത് എന്നും കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആണ്…
വിമർശനം ആസ്വാദകന്റേയും…
വിമർശനങ്ങളാണ ഒരു നല്ല എഴുത്തുകാരനെ വളർത്തുന്നതും..
സാം മാത്യുവിനെതിരെ തിരിയുന്നവർ ഒന്നോർക്കുക ഇതൊരു കവിത മാത്രമാണ് ...
കവിതയിൽ ഒരുവരിയിൽപോലും സാം ബലാൽസംഗത്തെ പ്രോത്സാഹിപ്പിക്കുന്നുമില്ല.
പിന്നെ കവിത മുന്നോട്ടുവയ്ക്കുന്ന ആശയം...അതിനെതിരെ പ്രതികരണം ആവാം… പക്ഷെ, അങ്ങനെ സംഭവിച്ചുകൂടാ എന്നുണ്ടോ?
തന്നെ പീഡിപ്പിച്ച പുരുഷനെ ഒരു സ്ത്രീയ്ക്ക് സ്നേഹിക്കാനാവില്ല എന്ന് എന്താണുറപ്പ്…
സ്ത്രീയുടെ സ്നേഹത്തിന് പരിധി നിശ്ചയിക്കാനാവില്ല എന്ന് സാം പറയുകയുണ്ടായി..
“സ്ത്രീയ്ക്ക് അവളെ വേദനിപ്പിയ്ക്കുന്നവനേയും സ്നേഹിയ്ക്കാൻ സാധിയ്ക്കും…” കെ ആർ മീരയുടെ ‘ആരാച്ചാർ’ എന്ന കൃതിയിൽ പറയപ്പെടുന്നതും സാമിന്റെ വാക്കുകളോട് കൂട്ടി വായിക്കുക…
താൻ ഉള്ളിൽ പേറുന്ന കുരുന്നിന്റെ മുഖമോർക്കുമ്പോൾ ഒരുപക്ഷേ അവൾക്കവനെ സ്നേഹിയ്ക്കുക സാധ്യമല്ലേ?
ടി പത്മനാഭന്റെ
‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന കഥയിൽ അവതരിപ്പിയ്ക്കുന്ന ആ നിഷ്കളങ്ക ബാലികയുടെ ചിരിയും സാമീപ്യവും ആത്മഹത്യ ചെയ്യാനുറച്ച ഒരുവനെ ജീവിയ്ക്കാൻ പ്രേരിപ്പിച്ചുവെങ്കിൽ
തന്റെ കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖവും, ചിരിയും,ചലനവും അവളിൽ ആ മനുഷ്യനോട് സ്നേഹം ജനിപ്പിയ്ക്കയില്ലേ…
സാം പറഞ്ഞതുപോലെ അവളെ ഒരു ഇരയായി,ദുഃഖപുത്രിയായി കാണാതെ ജീവിയ്ക്കാൻ പ്രേരിപ്പിച്ചുകൂടെ...അവളിൽ പ്രതീക്ഷകൾ വേരുപാകിക്കൊള്ളട്ടെ…
എല്ലാവരും ഒന്നടങ്കം ചോദിച്ച മറ്റൊരു ചോദ്യമുണ്ട്, ഇത് സ്വന്തം കുടുംബത്തിൽ ഒരാൾക്കാണ് സംഭവിച്ചിരുന്നതെങ്കിൽ സാം ഇങ്ങനെ എഴുത്തുമായിരുന്നോ എന്ന് …
ഒരു മറുചോദ്യം ചോദിച്ചുകൊള്ളട്ടെ,
ഇത് നിങ്ങളുടെ കുടുംബത്തിലായിരുന്നു സംഭവിച്ചിരുന്നതെങ്കിൽ നിങ്ങളിത് സമൂഹമാധ്യമങ്ങളിൽ കൊട്ടിഘോഷിയ്ക്കുവാൻ വെമ്പൽ കൊള്ളുമായിരുന്നോ?
ആരെയും വിമർശിയ്ക്കുന്നില്ല,ഒരു അനുവാചക സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി എന്നുമാത്രം കരുതുക ഇത് വായിക്കുന്നവർ…
വ്യത്യസ്തമായ കാഴ്ചപ്പാട് പങ്കുവെച്ചു ‘പടർപ്പ് ‘ ഹൃദയസ്പർശിയാക്കിയ സാമിന് അഭിനന്ദനങ്ങൾ….
Wednesday, 24 August 2016
ഓർമ്മകൾ
ഓർമ്മകൾ എല്ലാവരും ഇഷ്ട്ടപെടുന്നു...എന്തുകൊണ്ട്...അറിയില്ല...
ഇന്നും ഉത്തരം കിട്ടാത്തൊരു ചോദ്യമായി അത് അവശേഷിക്കുന്നു....
ചില ഓർമ്മകൾ സുഖപ്രദമാണ്...വീണ്ടും വീണ്ടും അവ നമ്മളെ തേടിയെത്തുന്നു...
ചില ഓർമകൾക്ക് നോവിന്റെ നിറമാണ് ...
അവ നാം ഇഷ്ട്ടപെടാത്തവയാവാം...തിരികെ കിട്ടുവാൻ ആഗ്രഹിക്കാത്തവയാവാം...
ചില ഓർമകൾക്ക് നോവുപടർന്നൊരു സുഖമുണ്ട്...
ഹോ ഈ ഓർമകളെ സമ്മതിക്കണം...
അവ ഇല്ലായിരുന്നെങ്കിൽ നാം എന്ത് ചെയ്തേനേ...
Saturday, 23 July 2016
അമ്മ
എഴുതുവാനായ് ഞാനിരുന്നു
വിരലെൻ തൂലികയിൽ തൊട്ടു...
പക്ഷേ,മനസ്സ് ശൂന്യമായിരുന്നു...
പുതിയ മാനങ്ങൾ തിരഞ്ഞു ഞാൻ...
അപ്പോൾ എൻ ഓര്മകളിലവൾ വന്നു
മനസ്സ് നിറഞ്ഞു മിഴികൾ തുളുമ്പി
ആദ്യമായ് എൻ തൂലിക വിറച്ചു...
വാക്കുകൾക്കായി ഞാൻ പരതി...
ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു
വാക്കുകൾക്ക് പരിമിധി ഉണ്ടെന്ന്
എന്നമ്മയെ വർണിക്കാൻ എൻ-
തൂലിക മതിയാവില്ലെന്ന്...
ക്ലാസ്സ്മുറി
ക്ലാസ്സ്മുറി,ജീവിതത്തിൽ പലമാനങ്ങൾ
പകർന്നു കിട്ടിയത് അവിടുന്നായിരുന്നു
പാഠങ്ങൾ മാത്രമല്ല ജീവിതവും പഠിപ്പിക്കുവാൻ ക്ലാസ്സ്മുറികൾക്ക് ആകുമായിരുന്നു...
ഓരോ സുഹൃത്തും ഓരോ പാഠമായിരുന്നു..
കരയുന്ന ഹൃദയത്തെ പുഞ്ചിരിയുടെ മുഖപടത്താൽ മറച്ചിരുന്ന സുഹൃത്തുക്കളെ എനിക്ക് സമ്മാനിച്ചതും ക്ലാസ്സ്മുറികളായിരുന്നില്ലേ...
മിതഭാഷണങ്ങളാലും അനുഭവസമ്പത്തിലൂടെയും മനസ്സിന്റെ ആഴങ്ങളിൽ ഇടംപിടിച്ച അധ്യാപകരെയും ഞാൻ കണ്ടറിഞ്ഞത് ക്ലാസ്സ്മുറികളിലായിരുന്നു...
ചുരുങ്ങിയ ഇടവേളകളെ ശബ്ദകോലാഹലങ്ങളാൽ മുഖരിതമാക്കുവാൻ ക്ലാസ്സ്മുറികൾക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ...
കാത്തിരിപ്പിന്റെ സുഖം എന്നെ പഠിപ്പിച്ചതും
വിദ്യാലയത്തിലെ മണിനാദങ്ങളായിരുന്നില്ലേ
ചിരിച്ചും.കളിച്ചും...ഇണങ്ങിയും,പിണങ്ങിയും..ഉറങ്ങിയും,പഠിച്ചും...
ജീവിതത്തിലെ മനോഹര അധ്യായങ്ങൾ
ചിലവഴിച്ചിരുന്നതും ക്ലാസ്സ്മുറികളിലായിരുന്നു...
ഒരുപാട് ജീവിതങ്ങൾ കണ്ടറിയുവാനും,അവരോടൊപ്പം യാത്രചെയ്യുവാനും എന്നെ പഠിപ്പിച്ചത് ക്ലാസ്സ്മുറികൾതന്നെയായിരുന്നു...
ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമാണിവിടം...
ജീവിതത്തിൽ മറക്കാനാവാത്തതും അടർത്തി മാറ്റാനാവാത്തതുമായ അധ്യായമാണിവിടം...
എന്നെ ഞാനാക്കിയതും....
ഇവയൊക്കെയാൽ ഈ പുസ്തകത്താളിൽ
അക്ഷരക്കൂട്ടുകൾ തീർക്കുവാൻ എന്നെ പ്രാപ്തയാക്കിയതും ഈ
ക്ലാസ്സ്മുറികൾ തന്നെയല്ലേ?....
യാത്ര
അന്ന്, ഞാൻ യാത്ര ഇഷ്ടപ്പെട്ടിരുന്നില്ല...
യാത്ര പകരുന്ന ക്ഷീണമാണോ?...
അതോ, ഒരു പറിച്ചു നടൽ ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണോ? എനിക്കറിയില്ല..
എന്നാലിന്ന്, ഞാൻ യാത്രയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു...
എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല...
ഒരുപക്ഷേ,ഒരു പറിച്ചുനടൽ ഞാൻ ആഗ്രഹിക്കുന്നുണ്ടാകുമോ?
യാത്ര എന്നിൽ പുതിയ മാനങ്ങൾ പകർന്നു
പ്രകൃതി ഭംഗിയുടെ വശ്യത തുറന്നു...
ഏത് തിരക്കിനിടയിലും സ്വന്തമായൊരു-
ലോകം സൃഷ്ടിക്കുവാൻ പഠിപ്പിച്ചു....
ജീതിതങ്ങൾ കാണിച്ചുതന്നു....
ജീവിതം പഠിപ്പിച്ചു...
ഒരുപക്ഷേ, ഈ യാത്രകളാവാം
പുഴയുടെ കരച്ചിൽ കേൾക്കുവാൻ
എന്റെ കാതുകളെ പഠിപ്പിച്ചത്...
പ്രകൃതിയുടെ നിലവിളി എൻ
ഹൃദയത്തിൽ നിറച്ചത്...
യാത്ര എന്നെ പഠിപ്പിച്ച മറ്റൊരു പാഠമുണ്ട്
എവിടെ ആയിരുന്നാലും മനസ്സിനെ
യാത്ര ചെയ്യിക്കുവാൻ...
മനസ്സുകൊണ്ടെല്ലാം തൊട്ടറിയുവാൻ...
പുതിയ പാഠങ്ങൾ പഠിക്കുവാൻ...
പലതിനും എതിരെ പ്രതികരിക്കുവാൻ...
ഇന്നുവരെ കണ്ടിട്ടും കാണാതെ പോയ
പലതിനും നേരെ കണ്ണുതുറക്കുവാൻ...
എന്തിനേറെ....
ജീവിതവും ഒരു യാത്രയാണെന്ന്...
മരണത്തിലേക്കുള്ള...നിത്യതയിലേക്കുള്ള യാത്ര...ഭൂമിയിലേക്ക് ഒരു ഇടവേള ചിലവഴിക്കുവാൻ എത്തപ്പെട്ടതാണീ മർത്യജന്മമെന്ന്...
അതുകൊണ്ടാവാം, മരണത്തേയും ഞാൻ
സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു...
മാമ്പഴം
എന്റെ ഓർമകളിൽ മാമ്പഴത്തിനെന്നും മധുരമായിരുന്നു...
കുട്ടിക്കാലത്ത് ഏറെ വിനോദം പകർന്നതും മാമ്പഴക്കാലമായിരുന്നു....
കാറ്റത്ത് ഞെട്ടറ്റ് വീഴുന്ന മാമ്പഴം സ്വന്തമാക്കുവാനായി മത്സരിച്ചോടുന്ന കൂട്ടുകാർ...
എന്നെന്നും ഓർമിക്കുവാൻ ഇഷ്ട്ടപ്പെടുന്ന മധുര ഓർമകൾ...
ഹാ! നാവിൽ മാമ്പഴത്തിൻ മധുരം...
പക്ഷേ,ആദ്യമായെൻ കണ്ണുനനയിച്ചത്
വൈലോപ്പിള്ളിയുടെ 'മാമ്പഴ'മായിരുന്നു...
ആ അമ്മയുടെ നോവ് എന്റെ
ഹൃദയത്തിലും പടർന്നു...
പിന്നീട് പി.പി രാമചന്ദ്രന്റെ 'മാമ്പഴക്കാലം' ആയിരുന്നു ഹൃദയത്തിന്റെ കോണിലെവിടെയോ ഒരു നീറ്റൽ ആവശേഷിപ്പിച്ചു കടന്നുപോയത് ...
പുതുതലമുറയ്ക്ക് അന്യമാവുന്ന സൗഭാഗ്യങ്ങളെക്കുറിച്ചുള്ള ചിന്തയാവാം അതിനു പിന്നിൽ
എങ്കിലും, എന്റെ ഉള്ളിലിന്നും
മാമ്പഴത്തിൻ ഗന്ധവും മധുരവും
മായാതെ അവശേഷിക്കുന്നു....
ബാല്യത്തിന്റെ മായാത്ത ഓർമ്മകളിൽ ഒന്നായി....
ഒരു മാമ്പഴക്കാലമകലെ....
മാമ്പഴം
എന്റെ ഓർമകളിൽ മാമ്പഴത്തിനെന്നും മധുരമായിരുന്നു...
കുട്ടിക്കാലത്ത് ഏറെ വിനോദം പകർന്നതും മാമ്പഴക്കാലമായിരുന്നു....
കാറ്റത്ത് ഞെട്ടറ്റ് വീഴുന്ന മാമ്പഴം സ്വന്തമാക്കുവാനായി മത്സരിച്ചോടുന്ന കൂട്ടുകാർ...
എന്നെന്നും ഓർമിക്കുവാൻ ഇഷ്ട്ടപ്പെടുന്ന മധുര ഓർമകൾ...
ഹാ! നാവിൽ മാമ്പഴത്തിൻ മധുരം...
പക്ഷേ,ആദ്യമായെൻ കണ്ണുനനയിച്ചത്
വൈലോപ്പിള്ളിയുടെ 'മാമ്പഴ'മായിരുന്നു...
ആ അമ്മയുടെ നോവ് എന്റെ
ഹൃദയത്തിലും പടർന്നു...
പിന്നീട് പി.പി രാമചന്ദ്രന്റെ 'മാമ്പഴക്കാലം' ആയിരുന്നു ഹൃദയത്തിന്റെ കോണിലെവിടെയോ ഒരു നീറ്റൽ ആവശേഷിപ്പിച്ചു കടന്നുപോയത് ...
പുതുതലമുറയ്ക്ക് അന്യമാവുന്ന സൗഭാഗ്യങ്ങളെക്കുറിച്ചുള്ള ചിന്തയാവാം അതിനു പിന്നിൽ
എങ്കിലും, എന്റെ ഉള്ളിലിന്നും
മാമ്പഴത്തിൻ ഗന്ധവും മധുരവും
മായാതെ അവശേഷിക്കുന്നു....
ബാല്യത്തിന്റെ മായാത്ത ഓർമ്മകളിൽ ഒന്നായി....
ഒരു മാമ്പഴക്കാലമകലെ....
ഞാൻ
പണ്ട് ഞാൻ ഞാനായിരുന്ന കാലത്ത്
ഞാൻ ജീവിതമായിരുന്നു ...
എനിക്ക് ജീവനുണ്ടായിരുന്നു...
എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു...
ഇന്ന് ഈ കലിയുഗത്തിൽ,
എനിക്ക് ജീവനില്ലാതായിരിക്കുന്നു...
ഞാൻ ജീവിതമല്ലാതായിരിക്കുന്നു...
എനിക്ക് സ്വപ്നങ്ങൾ നഷ്ട്ടമായിരിക്കുന്നു...
ഈ കാലികാലത്തിന്റെ ഇരുട്ടിൽ ഞാൻ തിരയുന്നത് എന്നെത്തന്നെയൊ???
അതോ എന്റെ സ്വപ്നങ്ങളെയോ???
എനിക്ക് ജീവിതവും ജീവനും നഷ്ട്ടമായപ്പോൾ എന്റെ ചോദ്യങ്ങൾക്ക്
ഉത്തരങ്ങളും ഇല്ലാതായിരിക്കുന്നു...
നിദ്ര
നിദ്ര, എൻ പ്രിയ തോഴൻ...
ഞാനാഗ്രഹിക്കാതെ എന്നിലേക്ക് വരുന്നതും ഞാൻ ആഗ്രഹിക്കുമ്പോൾ
ഒരു വിളിപ്പാടകലെ വന്ന് എന്നെ ചൊടിപ്പിക്കുന്നതും നിദ്ര....
ഞാൻ എന്നെ സ്വയം മറക്കുന്നതും എന്റെ സങ്കടങ്ങളെ മറയ്ക്കുന്നതും
ആ മാറിലാണ്....
എന്നെ എന്നെക്കാളേറെ അറിയുന്നതും
എന്റെ ആശ്രയവും ആശ്വാസവും നിദ്ര...
എന്റെ കിനാവുകളെ ഞാൻ താലോലിച്ചിരുന്നതും ആ കൈകളിലാണ്...
എന്റെ ജീവിതയാത്രയിൽ എന്നും
എന്റെ നിഴലായ് നിദ്ര എന്റെ പ്രിയ തോഴൻ...
അവസാനം ഞാൻ അന്ത്യവിശ്രമം കൊള്ളുന്നതും ...നിത്യതയിൽ അലിഞ്ഞുചേരുന്നതും നിന്നിൽ....
നിദ്ര എൻ പ്രിയ തോഴൻ....
നിദ്ര
നിദ്ര, എൻ പ്രിയ തോഴൻ...
ഞാനാഗ്രഹിക്കാതെ എന്നിലേക്ക് വരുന്നതും ഞാൻ ആഗ്രഹിക്കുമ്പോൾ
ഒരു വിളിപ്പാടകലെ വന്ന് എന്നെ ചൊടിപ്പിക്കുന്നതും നിദ്ര....
ഞാൻ എന്നെ സ്വയം മറക്കുന്നതും എന്റെ സങ്കടങ്ങളെ മറയ്ക്കുന്നതും
ആ മാറിലാണ്....
എന്നെ എന്നെക്കാളേറെ അറിയുന്നതും
എന്റെ ആശ്രയവും ആശ്വാസവും നിദ്ര...
എന്റെ കിനാവുകളെ ഞാൻ താലോലിച്ചിരുന്നതും ആ കൈകളിലാണ്...
എന്റെ ജീവിതയാത്രയിൽ എന്നും
എന്റെ നിഴലായ് നിദ്ര എന്റെ പ്രിയ തോഴൻ...
അവസാനം ഞാൻ അന്ത്യവിശ്രമം കൊള്ളുന്നതും ...നിത്യതയിൽ അലിഞ്ഞുചേരുന്നതും നിന്നിൽ....
നിദ്ര എൻ പ്രിയ തോഴൻ....
Friday, 22 July 2016
തിരക്ക്
തിരക്കാണ് എല്ലാവർക്കും...എനിക്കും....
എന്തിന്?...എങ്ങോട്ടാണീ ഓട്ടം?....അറിയില്ല..
തിരക്കിട്ട ഓട്ടത്തിനിടയിലെപ്പോഴോ ഒരു
പിൻവിളി പോലെ...തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കണ്ടു....
പിന്നിൽ നഷ്ട്ടപ്പെട്ട/നഷ്ട്ടമാക്കിയ സൗഹൃദങ്ങൾ,സന്തോഷങ്ങൾ,കലാലയജീവിതം,ജീവിതങ്ങൾ,സൗഭാഗ്യങ്ങൾ...പിന്നെ തിരിച്ചറിയാനാവാത്ത പലതും...
അവ എന്താണെന്ന് തിരിച്ചറിയുവാനുള്ള സമയവും എനിക്ക് ലഭിച്ചില്ല...അപ്പോഴേക്കും മറ്റെന്തോ തിരക്ക് എന്നെ അവിടെ നിന്നും കൂട്ടിക്കൊണ്ടുപോയിരുന്നു.....
അസ്ഥിത്വം
എന്താണിങ്ങനെ...എങ്ങും മൗനം മാത്രം...
ചുറ്റിലും....എന്നിലും....
ഏകാന്തതയോടാണ് എനിക്കിപ്പോൾ പ്രണയം.....
ഈ കലിയുഗത്തിൽ/കലികാലത്തിൽ
എനിക്ക് അസ്തിത്വം നഷ്ട്ടപ്പെട്ടുവോ?
ഇരുട്ടിൽ ഞാൻ തിരയുന്നത് എന്നെത്തന്നെയോ?...
കടലാസ്സ്
വരും ജന്മമെങ്കിലും ഒരു കടലാസ്സ് തുണ്ടായി ജനിക്കണം...
കവിയുടെ കുത്തിക്കുറിപ്പുകൾ, ഹൃദയവേദനകൾ...എല്ലാം എനിക്ക് ഹൃദയത്തിൽ ഏറ്റു വാങ്ങണം....
ആയ വാക്കുകൾ പേറി ജീവിക്കണം...
ഒടുവിൽ കവി ചുരുട്ടി എറിഞ്ഞില്ലെങ്കിൽ...
വെറുമൊരു കടലാസ്സ് തുണ്ടിനു ഇതിൽപ്പരം എന്താഗ്രഹങ്ങൾ.....
Tuesday, 12 July 2016
തിരുഹൃദയ കലാലയം
കലാലയ ജീവിതത്തിലെ അവസാന താളുകൾ...
തിരുഹൃദയ കലാലയം ഓർമകളിലെ ഒരേടായി മാറുവാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി...
മറന്നു കളയുവാൻ ആഗ്രഹിക്കാത്ത ഒരു താളായിരിയ്ക്കും തേവര തിരുഹൃദയ കലാലയം...
എന്ത് നേടി എന്ന ചോദ്യത്തിന് പ്രസക്തിയില്ല...
എന്ത് പഠിച്ചു എന്നും അറിയില്ല....
പക്ഷെ ഒന്നറിയാം... ജീവിതം അറിഞ്ഞു...ജീവിതങ്ങളും....
ആരെയൊക്കെയോ നേടി...
ആർക്കൊക്കെയോ ആരെല്ലാമോ ആയി...
പലരും എനിക്കും ആരൊക്കെയോ ആയി...
പഠനത്തിനപ്പുറം കലാലയത്തിന്റെ കലാലയ ജീവിതത്തിന്റെ നിറങ്ങൾ തിരുഹൃദയ കലാലയം എന്റെ ജീവിതത്തിൽ പടർത്തി...
സൗഹൃദവും,സാഹോദര്യവും,പ്രണയവും തുളുമ്പി നിൽക്കുന്ന തിരുഹൃദയത്തിന്റെ രാജകീയ വീഥികൾ ഓർമകളിൽ എന്നും സുഖമുള്ളൊരു നോവായി നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു...
ആ വിശ്വാസത്തോടെ ജീവിതത്തിലെ മറ്റൊരു അധ്യായത്തിലേക്കുള്ള യാത്രയ്ക്കായി ഒരുങ്ങുകയാണ് മനസ്സ്...
യാത്ര...ഒടുങ്ങാത്ത യാത്ര...
ജീവിത നൗകതൻ യാത്ര...